Honda City in the Indian market

പുതിയ മോഡലുകളുടെ വെല്ലുവിളിയെ ചെറുക്കാന്‍ നവീകരിച്ച സിറ്റിയുമായി ഹോണ്ട എത്തുന്നു. തായ്‌ലന്റില്‍ കമ്പനി അവതരിപ്പിച്ച നവീകരിച്ച പതിപ്പ് ഈ മാസം അവസാനത്തോടെ ഇന്ത്യന്‍ വിപണിയിലെത്താനാണ് സാധ്യത.

ഹോണ്ട സിവിക്കിനെ ഓര്‍മിപ്പിക്കുന്നതാണ് നവീകരിച്ച സിറ്റയുടെ മുന്‍ഭാഗം. ആകൃതിയില്‍ അല്‍പ്പം മാറ്റമുള്ള ഹെഡ്‌ലാംപ് യൂണിറ്റില്‍ എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാംപുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബമ്പറിനു കാര്യമായ പരിഷ്‌കാരമുണ്ട്. ഡിക്കി ഡോറില്‍ ഉറപ്പിച്ച സ്‌പോയ്‌ലര്‍ , ചില്ലറ മാറ്റങ്ങളുള്ള ടെയ്ല്‍ലാംപുകള്‍ എന്നിവ പിന്നിലെ പ്രത്യേകതകള്‍ .

ഇന്ത്യന്‍ വിപണിയില്‍ നവീകരിച്ച സിറ്റിയ്ക്ക് എന്‍ജിന്‍ ഭാഗത്ത് മാറ്റങ്ങളുണ്ടാകില്ല. പഴയതുപോലെ 1.5 ലീറ്റര്‍ പെട്രോള്‍ , 1.5 ലീറ്റര്‍ ഡീസല്‍ വകഭേദങ്ങളുണ്ടാകും.സസ്‌പെന്‍ഷനിലെ നവീകരണം കാറിന്റെ ഉയരം 10 മിമീ വര്‍ധിപ്പിക്കും.

ബ്ലോപങ്കുമായി സഹകരിച്ച് നിര്‍മിച്ച ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഇന്റീരിയറിലെ പ്രധാന പുതുമ. ആന്‍ഡ്രോയ്ഡ് ഓട്ടോ , മൊബൈല്‍ മിറര്‍ എന്നീ ഫീച്ചറുകള്‍ 6.8 ഇഞ്ച് സ്‌ക്രീനുള്ള സിസ്റ്റത്തിനുണ്ട്. മുന്തിയ വകഭേദത്തിന് ആറ് എയര്‍ബാഗുകള്‍ , ലെതര്‍ സീറ്റ് , സോഫ്ട് ടച്ച് ഡാഷ്‌ബോര്‍ഡ് എന്നിവയുണ്ടാകും.

ഇന്ത്യയിലെ രണ്ടാം തലമുറ സിറ്റിയ്ക്ക് ഉപയോഗിച്ച സെഡ്എക്‌സ് ബാഡ്ജ് പുതിയ സിറ്റിയ്ക്ക് ഉപയോഗിക്കും. പ്രതീക്ഷിക്കുന്ന വില 8.50 ലക്ഷം രൂപ 13 ലക്ഷം രൂപ.

Top