Honda CBR300R likely to be launched at Auto Expo

ഫെബ്രുവരിയിലെ ന്യൂഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ഹോണ്ട പരിചയപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്ന സ്‌പോര്‍ട്‌സ് ബൈക്കാണ് സി.ബി.ആര്‍ 300 ആര്‍. വ്യത്യസ്തവും മനോഹരവുമായ രൂപകല്പനയാണ് സിബിആര്‍ 300 ന് നല്‍കിയിരിക്കുന്നത്.

ആകര്‍ഷകമായ കളര്‍ ഷെയ്ഡുകളുമുണ്ട്. ലിക്വിഡ് കൂളായ മോണോ സിലിണ്ടര്‍, 4 സ്‌ട്രോക്ക്, 286 സി.സി എന്‍ജിനാണുള്ളത്. 30.4 ബി.എച്ച്.പി പരമാവധി കരുത്തുള്ള എന്‍ജിനാണിത്. അനലോഗും ഡിജിറ്റലും ഒന്നിക്കുന്ന ഇന്‍സ്ട്രുമെന്റ് കണ്‍സോളില്‍ എല്‍.സി.ഡി മാതൃകയിലുള്ള ഡിസ്പ്‌ളേ നല്‍കിയിരിക്കുന്നു. ബജാജിന്റെ പള്‍സര്‍ എസ്.എസ് 400, കെ.ടി.എം ആര്‍.സി 390, കവാസാക്കി നിന്‍ജ 300 എന്നിവയോടാണ് വിപണിയില്‍ ഏറ്റുമുട്ടുക. പ്രതീക്ഷിക്കുന്ന വില 1.95 2.25 ലക്ഷം രൂപ.

Top