യുവാക്കളുടെ മനം കവരാൻ ഹോണ്ടയുടെ CB4X അഡ്വഞ്ചര്‍ ടൂറര്‍

ഹോണ്ടയുടെ പുതിയ മോട്ടോർ സൈക്കിൾ CB4X അഡ്വഞ്ചര്‍ ടൂറര്‍ കണ്‍സെപ്റ്റ് പ്രദർശിപ്പിച്ചു. CB4X അഡ്വഞ്ചര്‍ ആദ്യമായി അവതരിപ്പിച്ചെങ്കിലും കമ്പനി വാഹനത്തിന്റെ കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ഇറ്റലിയിൽ നടക്കുന്ന 2019 മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയിലാണ് CB4X അഡ്വഞ്ചര്‍ അവതരിപ്പിച്ചത്.

ഹോണ്ടയുടെ റിസർച്ച് ആൻഡ് ഡെവലപ്പമെന്റ് ടീമാണ് ഈ മോഡൽ ഡിസൈൻ ചെയ്തിരിക്കുന്നത്. ഇന്‍ലൈന്‍ ഫോര്‍ സിലിണ്ടര്‍ എന്‍ജിനാണ് CB4X അഡ്വഞ്ചര്‍ ടൂറിൽ ഘടിപ്പിച്ചിരിക്കുന്നത്. അതുകൂടാതെ വ്യത്യസ്തമായ ഹെഡ്‌ലൈറ്റ്, അലൂമിനിയം സബ്ഫ്രെയിം, ഉയര്‍ന്നിരിക്കുന്ന റിയര്‍ ഡിസൈന്‍, സ്പോര്‍ട്ടി എക്സ്ഹോസ്റ്റ്, 17 ഇഞ്ച് അലോയി വീലും അഡ്ജസ്റ്റബിള്‍ വിന്‍ഡ് സ്‌ക്രീന്‍, സ്പോര്‍ട്ടി സീറ്റ് തുടങ്ങിയവയും ഇതിനെ വ്യത്യസ്തമാക്കും.

Top