ഒരു മാസം ഒരു ലക്ഷത്തിലേറെ വാഹനങ്ങള്‍; റെക്കോര്‍ഡ് വില്‍പ്പനയുമായി ഹോണ്ട സി ബി ഷൈന്‍

മുംബൈ: 2006 ല്‍ പുറത്തിറങ്ങിയ ഹോണ്ട സി ബി ഷൈന് റെക്കോര്‍ഡ് വില്‍പ്പന. ഒരു മാസത്തില്‍ ഒരു ലക്ഷത്തി ലേറെ വില്‍പ്പന നടത്തിയാണ് സി ബി ഷൈന്‍ റെക്കോര്‍ഡ് ഇട്ടിരിക്കുന്നത്.

2016 ഏപ്രിലിലേതിനെ അപേക്ഷിച്ച് 51 ശതമാനമാണ് വില്‍പ്പന വളര്‍ച്ച.

2017 ഏപ്രിലില്‍ 1,00,824 എണ്ണമാണ് വില്‍പ്പന നടന്നത്. നിലവില്‍ 125 സി സി ബൈക്ക് വിപണിയില്‍ 54 ശതമാനം വിഹിതം ഷൈനിനുണ്ട്.

55 ലക്ഷത്തിലേറെ ഷൈന്‍ ഉപഭോക്താക്കളാണ് ഇപ്പോള്‍ രാജ്യത്തുള്ളത്.

Top