Honda Cars ties up with HDFC, Axis and ICICI for ‘100%’ vehicle loans

മുംബൈ: നോട്ട് പിന്‍വലിക്കലിന്റെ പശ്ചാതലത്തില്‍ കാര്‍ വിപണിയിലെ പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് ഹോണ്ട 100 ശതമാനം വായ്പ നല്‍കുന്നു. ഇതിനായി ഐസിഐസി, എച്ച്ഡിഎഫ്‌സി, ആക്‌സിസ് എന്നീ സ്വകാര്യ ബാങ്കുകളുമായി കമ്പനി ധാരണയിലെത്തി കഴിഞ്ഞു.

നോട്ട് പിന്‍വലിക്കല്‍ മൂലം കാര്‍ വില്‍പ്പനയില്‍ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഈ പശ്ചാത്തലത്തിലാണ് പുതിയ വാഗ്ദാനംഅവതരിപ്പിച്ചതെന്ന് എച്ച്‌സിഐഎല്‍ സിനീയര്‍ പ്രസിഡന്റ് സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ജാനേശ്വര്‍ സെന്‍ പറഞ്ഞു.

ഷോറും വിലയുടെ 100 ശതമാനവും ഓണ്‍റോഡ് വിലയുടെ 90 ശതമാനവും ഇത്തരത്തില്‍ വായ്പയായി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top