‘ഐ വര്‍ക്‌ ഷോപ്പ്‌’ സംവിധാനത്തോടെ ഹോണ്ട കാര്‍സ് ഇന്ത്യ വിപണിയിലേയ്ക്ക്

ന്ത്യന്‍ വിപണിയെ കീഴടക്കാന്‍ ഹോണ്ട കാര്‍സ് ഇന്ത്യ വിപണിയിലേയ്ക്ക്. അകത്തും പുറത്തും ആകര്‍ഷക ഡിസൈനായിരിക്കും പുതിയ ഹോണ്ട കാര്‍സിന്റെ പ്രത്യേകത. ഇതോടൊപ്പം ഇന്റഗ്രേറ്റഡ് ഡിജിറ്റല്‍ വര്‍ക്ഷോപ്പ് മാനേജ്‌മെന്റ് -‘ഐ വര്‍ക്‌ ഷോപ്പ്‌’ സംവിധാനവും നടപ്പാക്കും എന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.

ഐ വര്‍ക്‌ ഷോപ്പില്‍ ടാബ്ലെറ്റ് അധിഷ്ഠിത ചെക്കിന്‍, അറ്റകുറ്റപ്പണിക്കുള്ള ചെലവ് ഇ-മെയില്‍ വഴി അറിയിക്കുക തുടങ്ങി സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള സംവിധാനങ്ങളാകും ഉണ്ടാകും.

ഈ ഐ വര്‍ഷോപ്പിലൂടെ വില്‍പ്പനാനന്തര സേവനം കൂടുതല്‍ കാര്യക്ഷമമാക്കുകയാണ് എന്നതാണ് ലക്ഷ്യമിടുന്നത്. അസമിലെ തേജ്പുരിലുള്ള ഷോറൂമായിരിക്കും ഇത്തരത്തില്‍ ആദ്യം നവീകരിക്കുകയെന്ന് കമ്പനി അറിയിച്ചു.

Top