27000 രൂപ വരെ ഇളവ്, മികച്ച ഓഫറുകളുമായി ഹോണ്ട

കോവിഡിനും ശേഷം ഇന്ത്യൻ വാഹന വിപണി വീണ്ടും പ്രതാപകാലത്തേയ്ക്ക് എത്തികൊണ്ടിരിക്കുന്നു. എങ്കിലും ചിപ്പ് ക്ഷാമം വാഹനത്തിന്റെ ലഭ്യത കുറയ്ക്കുന്നുണ്ട്. അതുകൊണ്ടു തന്നെ പഴയപോലെ ഉപഭോക്താക്കളെ ആകർഷിക്കാൻ വൻ ഓഫറുകൾ വാഹന നിർമാതാക്കൾ നൽകുന്നില്ല. എങ്കിലും മികച്ച ഓഫറുകളുമായി എത്തുകയാണ് ഹോണ്ട കാർസ് ഇന്ത്യ. ഹോണ്ടയുടെ ഇന്ത്യൻ വെബ് സൈറ്റിലെ വിവരങ്ങൾ പ്രകാരം 27000 രൂപ വരെ ഇളവ് വിവിധ വാഹനങ്ങൾക്ക് നൽകുന്നുണ്ട്. വിവിധ സ്ഥലങ്ങളേയും ഡീലർഷിപ്പുകളേയും മോഡലുകളുടെ ലഭ്യതയ്ക്കും അനുസരിച്ചാണ് ഓഫറുകൾ നൽകി വരുന്നത്. ഈ മാസം അവസാനം വരെ അല്ലെങ്കിൽ സ്റ്റോക്ക് തീരുന്നവരെ ആയിരിക്കും ഓഫർ നിലവിലുണ്ടാകുക.

ഹോണ്ട അമേയ്സ്

കോംപാക്റ്റ് സെ‍ഡാനായ അമേയ്സിന്റെ വിവിധ മോഡലുകൾക്ക് 8000 രൂപ വരെയാണ് ഡിസ്കൗണ്ട്. എല്ലാ പെട്രോൾ വകഭേദങ്ങൾക്കും 5000 രൂപ വരെ ഹോണ്ട കസ്റ്റമർ ലോയലിറ്റി ബോണസും, കോർപ്പറേറ്റ് ഡിസ്കൗണ്ടായി 3000 രൂപയുമാണ് നൽകുന്നത്.

ഹോണ്ട സിറ്റി അഞ്ചാം തലമുറ

ഹോണ്ട സിറ്റിയുടെ പെട്രോൾ വകഭേദങ്ങൾക്ക് 27396 രൂപ വരെ ഇളവ് നൽകുന്നുണ്ട്. 5000 രൂപ ക്യാഷ് ഡിസ്കൗണ്ട് അല്ലെങ്കിൽ 5396 രൂപ വിലയുള്ള എഫ്ഒസി ആക്സസറീസ്, എക്സ്ചേഞ്ച് ബോണസ് 5000 രൂപ, ഹോണ്ട ലോയലിറ്റി ബോണസ് 5000 രൂപ, ഹോണ്ട കാർ എക്സ്ചേഞ്ച് ബോണസ് 7000 രൂപ, കോർപ്പറേറ്റ് ഡിസ്കൗണ്ട് എന്നിവ ചേർന്നാണ് 27396 രൂപ ഇളവുകൾ നൽകുന്നത്.

ഹോണ്ട സിറ്റി നാലാം തലമുറ

പെട്രോൾ വകഭേദങ്ങൾക്ക് 12000 രൂപ ഇളവ് നൽകുന്നുണ്ട്. 5000 രൂപ വരെ ഹോണ്ട കസ്റ്റമർ ലോയലിറ്റി ബോണസും 7000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ടും ചേർന്നാണ് ഇത്രയും ഇളവുകൾ നൽകുന്നത്.

ഹോണ്ട ഡബ്ല്യുആർ–വി

ഡബ്ല്യുആർ–വിയുടെ എല്ലാ പെട്രോൾ വകഭേദങ്ങൾക്കും 10000 രൂപ എക്സ്ചേഞ്ച് ബോണസും 5000 രൂപ വരെ ഹോണ്ട കസ്റ്റമർ ലോയലിറ്റി ബോണസും 7000 രൂപ ഹോണ്ട കാർ എക്സ്ചേഞ്ച് ബോണസും 5000 രൂപ വരെ കോർപ്പറേറ്റ് ഡിസ്കൗണ്ടും ചേർന്ന് 27000 രൂപ വരെയാണ് ഇളവുകൾ.

ഹോണ്ട ജാസ്

പ്രീമിയം ഹാച്ച്ബാക്കായ ജാസിന്റെ പെട്രോൾ വകഭേദങ്ങൾക്ക് 25947 രൂപ വരെ ഇളവുകൾ നൽകുന്നുണ്ട്. 5000 രൂപ വരെ ക്യാഷ് ‍ഡിസ്കൗണ്ട് അല്ലെങ്കിൽ 5947 രൂപ വിലയുള്ള എഫ്ഒസി ആക്സസറീസ്, എക്സ്ചേഞ്ച് ബോണസ് 5000 രൂപ ഹോണ്ട ലോയലിറ്റി ബോണസായി 5000 രൂപ, ഹോണ്ട കാർ എക്സ്ചേഞ്ച് ബോണശ് 7000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ട് 3000 രൂപ എന്നിവ അടക്കമാണ് 25947 രൂപ വരെ ഇളവുകൾ നൽകുന്നത്.

Top