വമ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ഹോണ്ട കാര്‍സ് !

ദീപാവലി, ദസറ ഉത്സവകാലത്തോടനുബന്ധിച്ച് ഇന്ത്യയിലെ തങ്ങളുടെ വാഹനങ്ങള്‍ക്ക് വമ്പന്‍ ഓഫറുകളുമായി ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട കാര്‍സ്. 53,500 രൂപയുടെ വരവ് കിഴിവുകളാണ് ‘ഗ്രേറ്റ് ഹോണ്ട ഫെസ്റ്റ്’ എന്ന പേരിലുള്ള ഓഫറില്‍ കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നതെന്ന് കാര്‍ ദേഖോ റിപ്പോര്‍ട്ട് ചെയ്യുന്നു.

ക്യാഷ് ആനുകൂല്യങ്ങള്‍, സൗജന്യ ആക്സസ്സറിള്‍, എക്‌സ്‌ചേഞ്ച്, ലോയല്‍റ്റി ആനുകൂല്യങ്ങള്‍ എന്നിവ നല്‍കുക. തിരഞ്ഞെടുക്കുന്ന മോഡലിനെ ആശ്രയിച്ച് 18,000 മുതല്‍ 53,500 രൂപവരെ ലാഭിക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍.

അഞ്ചാം തലമുറ ഹോണ്ട സിറ്റിക്ക് 53,500 രൂപ വരെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും. എല്ലാ വകഭേദങ്ങളിലും ഇളവുകള്‍ ഉണ്ടാകും. 20,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ട്, അല്ലെങ്കില്‍ 21,500 രൂപയുടെ സൗജന്യ ആക്‌സസറികള്‍, എക്‌സ്‌ചേഞ്ച് ആനുകൂല്യങ്ങള്‍, 10,000 രൂപ വരെ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടുകളും സിറ്റിക്ക് നല്‍കുന്നുണ്ട്. നിലവിലുള്ള ഹോണ്ട ഉടമകള്‍ക്ക് 14,000 രൂപ വരെ കൂടുതല്‍ ആനുകൂല്യങ്ങളും ലഭിക്കും.

ഹോണ്ട ജാസില്‍ 46,000 രൂപ വരെ ആനുകൂല്യങ്ങള്‍ ലഭിക്കും.15,000 രൂപ വരെ ക്യാഷ് ആനുകൂല്യങ്ങള്‍ അല്ലെങ്കില്‍ 18,000 രൂപ വരെയുള്ള സൗജന്യ ആക്സസറികള്‍ ജാസില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അധിക ആനുകൂല്യങ്ങളില്‍ 10,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും കോര്‍പ്പറേറ്റ് ആനുകൂല്യങ്ങളും 4,000 രൂപയും ഉള്‍പ്പെടുന്നു.

സിറ്റി പോലെ, നിലവിലുള്ള ഹോണ്ട ഉടമകള്‍ക്ക് 14,000 രൂപ വരെ അധിക ആനുകൂല്യങ്ങള്‍ ലഭിക്കും. ഡബ്ല്യു ആര്‍.വിയില്‍ 40,150 രൂപ വരേയും അമേസില്‍ 18,000 രൂപ വരേയും ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബറിലാവും ആനുകൂല്യങ്ങള്‍ നിലനില്‍ക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

 

Top