ഫെബ്രുവരി മുതല്‍ ഹോണ്ട കാറുകള്‍ക്ക് വിലവര്‍ദ്ധനവ്

ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളായ ഹോണ്ട കാറുകള്‍ക്ക് വില വര്‍ദ്ധിപ്പിക്കുന്നു. ഫെബ്രുവരി മുതല്‍ തങ്ങളുടെ കാറുകള്‍ക്ക് വില കൂട്ടാനൊരുങ്ങിയിരിക്കുകയാണ് ഹോണ്ട. 10,000 രൂപ വരെയാണ് വില വര്‍ദ്ധിക്കുക. ഫെബ്രുവരി ഒന്ന് മുതല്‍ വിലവര്‍ധനവ് നിലവില്‍ വരും.

കമ്പനിയുടെ പ്രീമിയം എസ്.യു.വിയായ സിആര്‍വിക്ക് 10,000 രൂപയും മറ്റ് മോഡലുകള്‍ക്ക് 7,000 രൂപ വരെയുമാണ് വില കൂടുന്നത്. വിദേശനാണ്യ വിനിമയ നിരക്കിലെ വര്‍ധനയും ഉത്പാദനച്ചെലവ് കൂടുന്നതുമാണ് വില വര്‍ധിപ്പിക്കാന്‍ കമ്പനി പറയുന്ന കാരണം.

Top