77,000 -ൽ പരം കാറുകൾ തിരികെ വിളിച്ച് ഹോണ്ട

ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ് (HCIL) കഴിഞ്ഞ വർഷം ആരംഭിച്ച ഒരു ഡ്രൈവിൽ തകരാറായ ഫ്യുവൽ പമ്പുകൾ മാറ്റിസ്ഥാപിക്കുന്നതിനായി 77,954 യൂണിറ്റ് തെരഞ്ഞെടുത്ത മോഡലുകൾ തിരിച്ചുവിളിച്ചതായി പ്രഖ്യാപിച്ചു. ഈ വാഹനങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ഫ്യുവൽ പമ്പുകളിൽ തകരാറുള്ള ഇംപെല്ലറുകൾ അടങ്ങിയിരിക്കാം, അത് കാലക്രമേണ എഞ്ചിൻ സ്റ്റോപ്പിംഗിനോ, സ്റ്റാർട്ടാവാതെ ഇരിക്കുന്നതിനോ കാരണമായേക്കാം എന്ന് HCIL പ്രസ്താവനയിൽ പറഞ്ഞു. 2019 ജനുവരി മുതൽ 2020 സെപ്റ്റംബർ വരെ നിർമ്മിച്ച അമേസ്, നാലാം തലമുറ സിറ്റി, WR-V, ജാസ്, സിവിക്, BR-V, CR-V എന്നിവയാണ് കമ്പനി തിരിച്ചുവിളിക്കുന്നത്.

2019 ജനുവരി മുതൽ ഓഗസ്റ്റ് വരെ നിർമ്മിച്ച 36,086 യൂണിറ്റ് അമേസും 2019 ജനുവരി മുതൽ സെപ്റ്റംബർ വരെ ഉത്പാദിപ്പിച്ച നാലാം തലമുറ സിറ്റിയുടെ 20,248 യൂണിറ്റുകളും തിരിച്ചുവിളിച്ചതിൽ ഉൾപ്പെടുന്നതായി കമ്പനി അറിയിച്ചു. അതുപോലെ, 2019 ജനുവരി മുതൽ ഓഗസ്റ്റ് വരെ നിർമ്മിച്ച 7,871 യൂണിറ്റ് WR-V, 6,235 യൂണിറ്റ് ജാസ് എന്നിവയും ലിസ്റ്റിൽ ഉൾപ്പെടുന്നു.

 

Top