ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരയപ്പെട്ട വാഹനം ഹോണ്ട അമേസ്

2018-ല്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ വാഹനം ഏതെന്ന റിപ്പോര്‍ട്ട് പുറത്ത് വിട്ടു. ഗൂഗിള്‍ പുറത്തുവിട്ട പട്ടികയില്‍ ഏറ്റവും കൂടുതല്‍ തിരയപ്പെട്ട പത്ത് വാഹനങ്ങളുടെ പേരുണ്ട്. അതില്‍ ആദ്യ പത്തില്‍ സാന്‍ട്രോയും ആള്‍ട്ടുറാസും ഇടംനേടിയിട്ടുണ്ട്.

ഈ പട്ടികയില്‍ ഒന്നാം സ്ഥാനം നേടിയിരിക്കുന്നത് ഹോണ്ടയില്‍ നിന്ന് അടുത്തിടെ പുറത്തിറങ്ങിയ രണ്ടാം തലമുറ അമേസാണ്. ഇതിനൊപ്പം തന്നെ ടാറ്റയില്‍ നിന്ന് പുറത്തിറങ്ങാനിരിക്കുന്ന ഹാരിയറിനെയും നിരവധിയാളുകള്‍ ഗൂഗിളില്‍ തിരഞ്ഞിട്ടുണ്ട്.

Top