ഹോണ്ട അമേസിന്റെ വില വര്‍ധിപ്പിച്ചു, ഓഗസ്റ്റ് മുതല്‍ 31,000 രൂപ വര്‍ധനവ്

honda-amaze

പുതുതലമുറ ഹോണ്ട അമേസിന്റെ വില വര്‍ധിപ്പിച്ചു. ഓഗസ്റ്റ് ഒന്നു മുതല്‍ 31,000 രൂപയാണ് വില വര്‍ധിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ മെയ്മാസം 5.59 ലക്ഷം രൂപ പ്രാരംഭ വിലയിലായിരുന്നു ഹോണ്ട അമേസ് ഇന്ത്യയില്‍ എത്തിയത്.

ജൂലായില്‍ മാത്രം 10,180 അമേസുകള്‍ ഇന്ത്യയില്‍ വിറ്റുപോയി. 5.85 ലക്ഷം രൂപ മുതലാണ് ഇനി അമേസിന് വില ആരംഭിക്കുക. പ്രാരംഭ അമേസ് E പെട്രോള്‍ വകഭേദത്തിന് 20,600 രൂപയാണ് കൂടിയത്. വിലവര്‍ധനവിന്റെ പശ്ചാത്തലത്തില്‍ മാരുതി ഡിസൈറിനെക്കാളും ഉയര്‍ന്ന വിലയിലാണ് ഇനി ഹോണ്ട അമേസ് ലഭ്യമാവുക.

HONDA AMAZE

6.60 ലക്ഷം രൂപ വിലയില്‍ അമേസ് S വിപണിയില്‍ എത്തുമ്പോള്‍ 7.20 ലക്ഷം, 7.68 ലക്ഷം എന്നിങ്ങനെയാണ് അമേസ് V, VX വകഭേദങ്ങളുടെ പുതുക്കിയ വില. S CVT, V CVT ഓട്ടോമാറ്റിക് മോഡലുകളിലും 10,600 രൂപയുടെ വിലവര്‍ധനവാണുണ്ടായത്. അതുകൊണ്ടു 7.50 ലക്ഷം രൂപയാണ് അമേസ്S CVT യ്ക്ക് വില. അമേസ് V CVT യ്ക്ക് 8.10 ലക്ഷം രൂപയും. 5.56 ലക്ഷം രൂപയിലാണ് മാ രുതി ഡിസൈര്‍ പെട്രോള്‍ മോഡലുകള്‍ക്ക് വില ആരംഭിക്കുന്നത്.

S, V, VX വകഭേദങ്ങളില്‍ വര്‍ധിച്ചത് 10,600 രൂപയും. അമേസിന്റെ പ്രാരംഭ ഡീസല്‍ E വകഭേദം 30,600 രൂപയുടെ വിലവര്‍ധനവാണ് കുറിക്കുന്നത്. ഇതോടെ 6.91 ലക്ഷം രൂപയാണ് മോഡലിന് വില. S, V, S (CVT), VX, V (CVT) മോഡലുകള്‍ക്കെല്ലാം 10,600 രൂപ കൂടി. 7.70 ലക്ഷം രൂപയാണ് അമേസ് S ഡീസല്‍ മോഡലിന് വില; V മോഡലിന് 8.30 ലക്ഷം രൂപയും. 8.50 ലക്ഷം, 8.78 ലക്ഷം എന്നിങ്ങനെയാണ് S (CVT), VX മോഡലുകളുടെ വില.

honda

1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളിലാണ് പുതുതലമുറ അമേസ് വിപണിയില്‍ അണിനിരക്കുന്നത്. പെട്രോള്‍ എഞ്ചിന് 89 bhp കരുത്തും 110 Nm torque ഉം സൃഷ്ടിക്കാനാവും. അമേസിലുള്ള 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 99 bhp കരുത്തും 200 Nm torque ഉം പരമാവധി സൃഷ്ടിക്കും.

അതേസമയം ഹോണ്ടയുടെ ചുവടുപ്പിടിച്ച് വിപണിയില്‍ മാരുതിയും കാര്‍ വില കൂട്ടാനുള്ള ഒരുക്കത്തിലാണ്. വിലവര്‍ധനവ് നടപ്പിലായാല്‍ മാരുതി ഡിസൈറിന് വില ഉയരും.

Top