ഹോണ്ട അമേസ് VX സിവിടി പതിപ്പുകള്‍ വിപണിയില്‍ ; വില 8.56 ലക്ഷം രൂപ മുതല്‍

മേസ് vx സിവിടി പെട്രോള്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. 8.56 ലക്ഷം രൂപയാണ് വില. അമേസ് VX സിവിടി ഡീസല്‍ മോഡല്‍ 9.56 ലക്ഷം രൂപ വില കുറിക്കും.

7.0 ഇഞ്ച് വലുപ്പമുള്ള ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം പുതിയ പതിപ്പിന്റെ മാറ്റുകൂട്ടും. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ട്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി ഓപ്ഷനുകള്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തിലുണ്ട്. ഇന്‍ബില്‍ട്ട് ടേണ്‍ ബൈ ടേണ്‍ നാവിഗേഷന്‍, IR റിമോട്ട് കണ്‍ട്രോള്‍, യുഎസ്ബി പോര്‍ട്ട്, പിന്‍ ക്യാമറ, പിഞ്ച് ഗാര്‍ഡുള്ള ഡ്രൈവര്‍ സൈഡ് വണ്‍ ടച്ച് അപ്പ് വിന്‍ഡോ എന്നിവയും അമേസ് VX സിവിടിയുടെ വിശേഷങ്ങളില്‍പെടും.

1.2 ലിറ്റര്‍ നാലു സിലിണ്ടര്‍ നാച്ചുറലി ആസ്പിരേറ്റഡ് യൂണിറ്റാണ് അമേസ് പെട്രോളില്‍. എഞ്ചിന് 89 bhp കരുത്തും 110 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. മറുവശത്ത് 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 99 bhp കരുത്തും 99 bhp കരുത്തും 200 Nm torque -മാണ് കുറിക്കുക. ഇരു എഞ്ചിന്‍ പതിപ്പുകളിലും അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സായിരുന്നു ഇതുവരെ.

Top