ഹോണ്ട അമേസ് ഏസ് എഡിഷന്‍ വിപണിയില്‍ ; വില 7.89 ലക്ഷം രൂപ മുതല്‍

പുതിയ അമേസ് ഏസ് എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ അമേസ് എഡിഷന്‍ കമ്പനി അവതരിപ്പിക്കുന്നുണ്ട്. 7.89 ലക്ഷം രൂപയാണ് അമേസ് ഏസ് എഡിഷന്‍ പെട്രോള്‍ മാനുവല്‍ മോഡലിന് വില. ഡീസല്‍ മാനുവല്‍ മോഡല്‍ 8.99 ലക്ഷം രൂപ വില കുറിക്കും. ഇതേസമയം, ഏസ് എഡിഷന്‍ ഡീസല്‍ സിവിടി പതിപ്പ് 9.72 ലക്ഷം രൂപയ്ക്കാണ് വില്‍പ്പനയ്ക്ക് എത്തുക.

മൂന്നു നിറങ്ങള്‍ കാറിലുണ്ട്. റേഡിയന്റ് റെഡ്, ലുണാര്‍ സില്‍വര്‍, വൈറ്റ് ഓര്‍ക്കിഡ് പേള്‍ നിറങ്ങള്‍ അമേസ് ഏസ് എഡിഷനില്‍ തിരഞ്ഞെടുക്കാം. കറുത്ത അലോയ് വീലുകള്‍, കറുത്ത സ്പോയിലര്‍, ഏസ് എഡിഷന്‍ സീറ്റ് കവറുകള്‍, കറുത്ത ഡോര്‍ വൈസര്‍, ഏസ് എഡിഷന്‍ എംബ്ലം എന്നിവയെല്ലാം ഹോണ്ട അമേസ് ഏസ് എഡിഷന്റെ വിശേഷങ്ങളില്‍പ്പെടും.

എഞ്ചിന്‍ മുഖത്ത് മാറ്റങ്ങളില്ല. 1.2 ലിറ്റര്‍ i-VTEC എഞ്ചിന്‍ പെട്രോള്‍ പതിപ്പില്‍ തുടരും. 88 bhp കരുത്തും 110 Nm torque -മാണ് പെട്രോള്‍ യൂണിറ്റ് പരമാവധി കുറിക്കുക. 98.6 bhp കരുത്തും 200 Nm torque ഉം സൃഷ്ടിക്കാന്‍ 1.5 ലിറ്റര്‍ i-DTEC ടര്‍ബ്ബോ ഡീസല്‍ എഞ്ചിന്‍ പ്രാപ്തമാണ്.

Top