ഹോണ്ട ആക്ടിവ 5G ഇന്ത്യന്‍ വിപണിയില്‍ വില 52,460 രൂപ മുതല്‍

HONDA

ഹോണ്ട ആക്ടിവ 5G ഇന്ത്യന്‍ വിപണിയില്‍ എത്തി. 52,460 രൂപ മുതലാണ് ഹോണ്ട ആക്ടിവ 5G യുടെ എക്‌സ്‌ഷോറൂം വില. ആക്ടിവ 5G സ്റ്റാന്‍ഡേര്‍ഡ്, ഡീലക്‌സ് എന്നീ രണ്ടു വകഭേദങ്ങളിലാണ് ലഭ്യമാവുക. 52,460 രൂപയിലാണ് ആക്ടിവ 5G സ്റ്റാന്‍ഡേര്‍ഡ് അണിനിരക്കുന്നത്. 54,325 രൂപയാണ് ആക്ടിവ 5G ഡീലക്‌സിന്റെ വില.

പുത്തന്‍ എല്‍ഇഡി ഹെഡ്‌ലാമ്പും പുതിയ എട്ടു നിറങ്ങളും ആധുനിക ഫീച്ചറുകളുമാണ് ആക്ടിവ 5G യുടെ പ്രധാന വിശേഷങ്ങള്‍. 8 bhp കരുത്തും 9 Nm toruqe ഉം ഉത്പാദിപ്പിക്കുന്ന 109.19 സിസി എഞ്ചിനിലാണ് ആക്ടിവ 5G യുടെ ഒരുക്കം. 5.3 ലിറ്റര്‍ ഇന്ധനശേഷിയുള്ള ആക്ടിവ 5G യുടെ ഭാരം 108 കിലോഗ്രാമാണ്.

ഡാസില്‍ യെല്ലോ മെറ്റാലിക്, മെജസ്റ്റിക് ബ്രൗണ്‍ മെറ്റാലിക്, മാറ്റ് ആക്‌സിസ് ഗ്രെയ് മെറ്റാലിക്, ബ്ലാക്, മാറ്റ് സെലീന്‍ സില്‍വര്‍ മെറ്റാലിക്, പേള്‍ അമേസിംഗ് വൈറ്റ്, പേള്‍ സ്പാര്‍ടന്‍ റെഡ്, ട്രാന്‍സ് ബ്ലൂ മെറ്റാലിക് എന്നിങ്ങനെയാണ് പുതിയ ആക്ടിവയില്‍ ലഭ്യമായ നിറങ്ങള്‍.

Top