ഹോണ്ട നവി, ഹോണ്ട ആക്ടീവ ഐ, ഹോണ്ട ക്ലിഖ് സ്‌കൂട്ടറുകളുടെ ഉല്‍പ്പാദനം അവസാനിപ്പിച്ചു

ഹോണ്ടയുടെ ഇന്ത്യയിലെ ഉപസ്ഥാപനമായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്ഐ) മൂന്ന് സ്‌കൂട്ടറുകളുടെ ഉല്‍പ്പാദനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. ഹോണ്ട നവി, ഹോണ്ട ആക്ടീവ ഐ, ഹോണ്ട ക്ലിഖ് സ്‌കൂട്ടറുകളുടെ ഉല്‍പ്പാദനമാണ് നിര്‍ത്തലാക്കാന്‍ സ്ഥാപനം തീരുമാനിച്ചത്.

വാഹനം നിര്‍ത്തലാക്കാന്‍ കാരണം ഇന്ത്യന്‍ വിപണിയില്‍ ആവശ്യകത കുറഞ്ഞതാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കയറ്റുമതി വിപണികള്‍ക്കായി ഹോണ്ട നവി നിര്‍മിക്കുന്നത് തുടരുന്നതായിരിക്കും.

ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ കൂടുതലായും ഗ്വാട്ടിമാലയില്‍ ഏറ്റവുമധികം വിറ്റുപോകുന്ന ഇരുചക്ര വാഹനമാണിത്.

ബിഎസ് 6 പാലിക്കുന്ന ആക്ടീവ 6ജി വിപണിയില്‍ അവതരിപ്പിച്ചതിന് പിന്നാലെയാണ് ഈ വാഹനങ്ങള്‍ നിര്‍ത്താലാക്കുന്ന വാര്‍ത്ത പുറത്തുവരുന്നത്.

Top