ആക്ടീവയുടെ പുതിയ മോഡല്‍; 6ജി വിപണിയില്‍ അവതരിപ്പിച്ച് ഹോണ്ട

ക്ടീവയുടെ പുതിയ മോഡല്‍ 6ജി വിപണിയില്‍ അവതരിപ്പിച്ചു. ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കകളായ ഹോണ്ടയാണ് വാഹനം അവതരിപ്പിച്ചത്. സ്റ്റാന്‍ഡേഡ് വേരിയന്റിന് 63,912 രൂപയാണ് വില. ഡീലക്സ് വേരിയന്റിന് 65,412 രൂപയുമാണ് ന്യൂഡല്‍ഹി എക്സ് ഷോറൂം വില. ബിഎസ് 4 പാലിച്ചിരുന്ന ആക്ടീവ 5ജി സ്‌കൂട്ടറിനേക്കാള്‍ 7,500 രൂപയോളം കൂടുതലാണിത്.

പുതിയ മോഡല്‍ പുറത്തിറക്കുന്നത് ബിഎസ് 6 എന്‍ജിനുമായാണ്. മലിനീകരണം കുറയ്ക്കുന്നതിനുള്ള ബിഎസ്6 നിലവാരത്തിലുള്ളതും ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനമുള്ളതുമായ എന്‍ജിനുമായാണ് ആക്ടീവയ്ക്ക് നല്‍കിയത്.

പരിഷ്‌കരിച്ച എല്‍ഇഡി ഹെഡ്ലാംപ് തുടങ്ങിയ മാറ്റങ്ങള്‍ വരുത്തിയാണ് വാഹനം ഇറക്കുന്നത്. മാത്രമല്ല 6ജിയുടെ പിറകിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

ഗ്ലിറ്റര്‍ ബ്ലൂ മെറ്റാലിക്, പേള്‍ സ്പാര്‍ട്ടന്‍ റെഡ്, ഡാസല്‍ യെല്ലോ മെറ്റാലിക്, ബ്ലാക്ക്, പേള്‍ പ്രിഷിയസ് വൈറ്റ്, മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക് എന്നീ ആറ് നിറങ്ങളില്‍ വാഹനം ലഭിക്കുക.

Top