ബിഎസ് 6 നിലവാരത്തിലുള്ള ഹോണ്ട ആക്ടീവ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

ഹോണ്ടയുടെ ആദ്യ ബിഎസ് 6 നിലവാരത്തിലുള്ള ഹോണ്ട ആക്ടീവ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 2020 ഏപ്രില്‍ ഒന്ന് മുതല്‍ ഇന്ത്യയില്‍ പുറത്തിറങ്ങുന്ന വാഹനങ്ങള്‍ക്ക് ബിഎസ് 6 നിലവാരം നിര്‍ബന്ധമാണ്. ഇതിന് മുന്നോടിയായാണ് ബിഎസ് 6 ആക്ടീവ വിപണിയിലെത്തിയത്.

പുതിയ ഡിസൈനിലുള്ള എല്‍ഇഡി ഹെഡ്‌ലാമ്പ്, സൈഡ് സ്റ്റാന്‍ഡ് ഇന്‍ഡികേറ്റര്‍, എക്‌സ്റ്റേണല്‍ ഫ്യുവല്‍ ക്യാപ് എന്നിവ ബിഎസ് 6 ആക്ടീവയെ പഴയ മോഡലില്‍ നിന്നും വ്യത്യസ്തമാക്കും. ഇന്ധനക്ഷമത വര്‍ധിപ്പിക്കാന്‍ ഐഡില്‍ സ്റ്റാര്‍ട്ട് സ്റ്റോപ്പ് സിസ്റ്റം വാഹനത്തിലുണ്ട്.

പുതിയ അലോയി വീലിനൊപ്പം മുന്നില്‍ ടെലസ്‌കോപ്പിക് ഫോര്‍ക്കാണ് സസ്പെന്‍ഷന്‍. പിന്നില്‍ ത്രീ സ്റ്റെപ്പ് അഡ്ജസ്റ്റബിള്‍ ഷോക്ക് അബ്സോര്‍ബറും. സുരക്ഷയ്ക്കായി മുന്നില്‍ 190 എംഎം ഡിസ്‌കും പിന്നില്‍ 130 എംഎം ഡ്രം ബ്രേക്കുമാണുള്ളത്. സൈഡ് സ്റ്റാന്റ് തട്ടിയാല്‍ മാത്രമേ വാഹനം സ്റ്റാര്‍ട്ട് ചെയ്യാന്‍ സാധിക്കു.

ഫ്യുവല്‍ ഇഞ്ചക്ഷനിലുള്ള 124 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ 6500 ആര്‍പിഎമ്മില്‍ 8.18 ബിഎച്ച്പി പവറും 5000 ആര്‍പിഎമ്മില്‍ 10.3 എന്‍എം ടോര്‍ക്കുമേകും.

സ്റ്റാന്റേര്‍ഡ്, അലോയി, ഡ്യുലക്‌സ് എന്നീ മൂന്ന് വേരിയന്റുകളുണ്ട് ബിഎസ് 6 ആക്ടീവയ്ക്ക്. യഥാക്രമം 67490, 70990, 74490 എന്നിങ്ങനെയാണ് ഇവയുടെ ഡല്‍ഹി എക്‌സ്‌ഷോറൂം വില.

Top