സ്വവർഗാനുരാഗം: നിലപാടിൽ മാറ്റമില്ലെന്ന് കത്തോലിക്കാ സഭ

സ്വവർഗാനുരാഗികളുടെ കാര്യത്തിൽ കത്തോലിക്കാ സഭയുടെ നിലപാടിൽ മാറ്റമില്ല എന്ന് സി.ബി.സി.ഐ. എന്നാൽ സ്വവർഗാനുരാഗത്തെ കുറിച്ച് മാർപാപ്പ പറഞ്ഞതിനെ വളച്ചൊടിക്കുയും, തെറ്റായി വ്യാഖ്യാനിക്കുകയുമാണ് ഇപ്പോൾ ചെയ്യുന്നത്. സിവിൽ യൂണിയൻ എന്നത് കൊണ്ട് മാർപാപ്പ ഉദ്ദേശിച്ചത് സ്വവർഗ വിവാഹത്തെ കുറിച്ചല്ല, മറിച്ച് ഒരുമിച്ച്  താമസിക്കാനുള്ള അവകാശത്തെ കുറിച്ചാണ്. സി.ബി.സി.ഐ. പ്രസിഡന്റ്‌ കർദിനാൾ ഓസ്വാർഡ് ഗ്രേഷസിന്റെ പ്രസ്താവനയിൽ ആണ് ഈ കാര്യങ്ങൾ അറിയിച്ചത്.

Top