ഏത് തരം വായ്പയാണ് ലാഭമുണ്ടാക്കുന്നത്?

ഇന്നത്തെ സാമ്പത്തികമൂല്യത്തിന്റെ തോതനുസരിച്ച് ഒരാള്‍ക്ക് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് ഭവനം. എന്നാല്‍ വരുമാനത്തിന്റെ പകുതിയും ചെലവില്‍ പോകുന്നതിനാല്‍ സമ്പാദ്യം എന്ന ഒരു ഓഹരി മാറ്റി വയ്ക്കാന്‍ സാധാരണക്കാരന് സാധിക്കാറില്ല. അതിനാല്‍ നിലവിലെ സാഹചര്യത്തില്‍ ഒരാള്‍ക്ക് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് ഭവന വായ്പ.

വായ്പയെടുക്കുന്നുണ്ടെങ്കില് ഭവന വായ്പമാത്രമേ എടുക്കാവൂ എന്നാണ് സാമ്പത്തിക ആസുത്രകരുടെ നിര്‍ദേശം. ദീര്‍ഘകാലത്തില്‍ മികച്ച മൂലധനേട്ടം നേടാന് നിങ്ങളുടെ വസ്തുവിന് കഴിയുമെന്നതും കണക്കിലെടുക്കേണ്ടതാണ്.

ഓരാള്‍ വായ്പയെടുത്ത് കാറാണ് വാങ്ങുന്നതെങ്കില്‍ ഭാവിയില്‍ വിറ്റാല്‍ തേയ്മാനക്കിഴിവ് കഴിച്ചതുകയാണ് ലഭിക്കുക. വാങ്ങിയ വിലയേക്കാള്‍ പകുതിപോലും ലഭിക്കില്ല. അതുപോലെയല്ല വീടിന്റെ മൂല്യം. അത് എപ്പോഴുംകൂടിക്കൊണ്ടിരിക്കും.ഏതെങ്കിലും കാലത്ത് വിറ്റാലും ലാഭം പ്രതീക്ഷിക്കാം.

Top