ഹോംബാലെ ഫിലിംസിന്റെ ആദ്യ മലയാള സിനിമ ‘ധൂമം’ നാളെ തിയേറ്ററുകളില്‍

 

ലയാളം, തമിഴ്, കന്നഡ ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളില്‍ ഒരുക്കുന്ന പാന്‍ ഇന്ത്യന്‍ സിനിമ ‘ധൂമം’ വെള്ളിയാഴ്ച ലോകമെമ്പാടും റിലീസ് ചെയ്യുന്നു. ഹോംബാലെ ഫിലിംസ് എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ കെജിഎഫ്, 1,2. കാന്താരാ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നിര്‍മ്മിക്കുന്ന ആദ്യ ബിഗ് ബജറ്റ് മലയാള ചിത്രമാണ് ധൂമം. ലൂസിയ, യൂ ടേണ്‍ എന്നിവ സംവിധാനം ചെയ്യുകയും ഒന്‍ഡു മൊട്ടേയെ കഥൈ പോലുള്ള ചിത്രങ്ങള്‍ നിര്‍മിക്കുകയും ചെയ്ത പവന്‍ കുമാര്‍ ഒരുക്കുന്ന ആദ്യ മുഴുനീള മലയാള ചിത്രമാണ് ധൂമം.

പാച്ചുവും അത്ഭുത വിളക്കും എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ഫഹദ് ഫാസില്‍ നായകനാകുന്ന ചിത്രമാണ് ധൂമം. ഫഹദ് ഫാസിലിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമാണ്. അപര്‍ണ ബാലമുരളി ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന് ശേഷം ഫഹദും അപര്‍ണയും ഒന്നിച്ചു എത്തുന്ന ചിത്രം കൂടിയാണിത്.

റോഷന്‍ മാത്യു, അച്യുത് കുമാര്‍, വിനീത്, ജോയ് മാത്യു, അനു മോഹന്‍ എന്നിവരും ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു. ചിത്രത്തിന്റെ സംഗീതമൊരുക്കിയിരിക്കുന്നത് പൂര്‍ണ്ണചന്ദ്ര തേജസ്വിയാണ്. പി.സി ശ്രീരാമിന്റെ അനന്തിരവളും കണ്ണാമൂച്ചി യേനെടാ, അഭിയും നാനും, ഹേയ് സിനാമിക എന്നീ ചിത്രങ്ങളുടെ സിനിമാറ്റോഗ്രാഫര്‍ പ്രീത ജയരാമനാണ് ധൂമത്തിന്റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത്.

മാജിക് ഫ്രയിംസും പൃഥ്വിരാജ് പ്രൊഡക്ഷനും ചേര്‍ന്നാണ് ധൂമം കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്. തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിലുള്‍പ്പടെ അഞ്ച് ഭാഷകളിലായി ധൂമം നാളെ ലോകമെമ്പാടും റിലീസ് ചെയ്യുമ്പോള്‍ ഫഹദ് ഫാസില്‍ എന്ന നടന്റെ കരിയറിലെ തന്നെ മറ്റൊരു ചരിത്രത്തിനാണ് തുടക്കം കുറിക്കാന്‍ പോകുന്നത്. ഒരേ സമയം 5 ഭാഷകളില്‍ സിനിമ റിലീസ് ചെയ്ത ആദ്യ മലയാള താരം കൂടി ആകും ഫഹദ്.

കാര്‍ത്തിക് ഗൗഡയും വിജയ് സുബ്രഹ്മണ്യവുമാണ് ക്രിയേറ്റീവ് പ്രൊഡ്യൂസര്‍മാര്‍. സൗണ്ട് ഡിസൈന്‍ -രംഗനാഥ് രവി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ -ഷിബു സുശീലന്‍, ലൈന്‍ പൊഡ്യൂസര്‍ -കബീര്‍ മാനവ്, ആക്ഷന്‍ ഡയറക്ടര്‍ – ചേതന്‍ ഡി സൂസ, ഫാഷന്‍ സ്റ്റൈലിഷ്റ്റ് -ജോഹ കബീര്‍ . ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ -ശ്രീകാന്ത് പുപ്പല. സ്‌ക്രിപ്റ്റ് അഡൈ്വസര്‍ -ജോസ്മോന്‍ ജോര്‍ജ്. ഡിസ്ട്രിബ്യൂഷന്‍ -ഹെഡ് ബബിന്‍ ബാബു. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് -ഒബ്സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്, പിആര്‍ഓ -മഞ്ജു ഗോപിനാഥ്. മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്‍ന്റ് ബിനു ബ്രിങ്ഫോര്‍ത്ത്.

 

Top