ഒരു ഡോസ് വാക്‌സിന്‍ മാത്രം എടുത്തവര്‍ക്ക് സൗദിയില്‍ ഹോം ക്വാറന്റീന്‍ നിര്‍ബന്ധം

റിയാദ്: കൊവിഡ് വാക്‌സിന്‍ രണ്ട് ഡോസ് എടുത്തവരും ക്വാറന്റീനില്‍ ഇളവ് കിട്ടിയ ചില വിഭാഗങ്ങളും ഒഴികെ എല്ലാവര്‍ക്കും ഹോം ക്വാറന്റീന്‍ നിര്‍ബന്ധമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം. രാജ്യത്തേക്ക് പ്രവേശിച്ചാല്‍ 48 മണിക്കൂറിനുള്ളില്‍ കൊവിഡ് പരിശോധന നടത്തണം. ഫലം നെഗറ്റീവ് ആയാല്‍ ക്വാറന്റീന്‍ അവസാനിപ്പിക്കാം.

എട്ട് വയസിന് താഴെയുള്ളവര്‍ക്ക് കൊവിഡ് പരിശോധന വേണ്ട. എന്നാല്‍ അവര്‍ രാജ്യത്തേക്ക് പ്രവേശിച്ചത് മുതല്‍ 48 മണിക്കൂര്‍ ഹോം ക്വാറന്റീന്‍ പാലിക്കണം. പുതിയ ക്വാറന്റീന്‍ നിയമം ലംഘിച്ചാല്‍ പിഴ ശിക്ഷ നേരിടേണ്ടി വരും.

ക്വാറന്റീന്‍ നിബന്ധന ലംഘനത്തിന് നേരത്തെ നിശ്ചയിച്ചിട്ടുള്ള അതേ പിഴകളാണ് മുകളില്‍ പറഞ്ഞ നിബന്ധനകളില്‍ ഏത് ലംഘിച്ചാലും ലഭിക്കുക. രാജ്യത്തേക്ക് വരുന്നവരെല്ലാം ആരോഗ്യ മുന്‍കരുതല്‍ നിയമങ്ങള്‍ പാലിക്കണം. അവ പാലിക്കുന്നതില്‍ അലംഭാവം കാണിക്കരുതെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

 

Top