അതിർത്തി വികസനം ; ആറ് സംസ്ഥാനങ്ങൾക്ക് 174 കോടി രൂപ നൽകാൻ ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി : രാജ്യത്തിൻറെ അതിർത്തിയിലെ സുരക്ഷകൾ കൂടുതൽ ശക്തമാക്കുന്നതിന് അതിർത്തി വികസനം നടത്താൻ പുതിയ പദ്ധതിയുമായി കേന്ദ്ര സർക്കാർ.

അതിർത്തി വികസനം നടത്തുന്നതിന് ആറ് സംസ്ഥാനങ്ങൾക്ക് 174 കോടി രൂപ നൽകാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു.

അസം, ഗുജറാത്ത്, ഹിമാചൽ പ്രദേശ്, മണിപ്പൂർ, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ എന്നിവിടങ്ങളിലേയ്ക്കാണ് 174.32 കോടി രൂപ ആഭ്യന്തര മന്ത്രാലയം അനുവദിച്ചത്.

ഉത്തർപ്രദേശ്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങൾ അതിർത്തി വികസന പദ്ധതിയുടെ കീഴിലാണ് ഉള്ളത്.

17 സംസ്ഥാനങ്ങളിലെ അന്താരാഷ്ട്ര അതിർത്തിയിലെ 0-10 കിമീ അകലെയുള്ള എല്ലാ ഗ്രാമങ്ങളും ബോർഡർ ഏരിയ ഡെവലപ്മെന്റ് പ്രോഗ്രാമിൽ ഉൾക്കൊള്ളുന്നു.

അതിർത്തികൾ പങ്കിടുന്ന ഗ്രാമങ്ങൾക്ക് മുൻഗണന നൽകി അതിർത്തിയിലെ അടിസ്ഥാന വികസനം പെട്ടന്ന് തന്നെ സാധ്യമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

ബോർഡർ ഏരിയ ഡെവലപ്മെന്റ് പ്രോഗ്രാമിൽ സ്വച്ഛത ആബിയൻ, വൈദഗ്ദ്ധ്യ വികസന പരിപാടികൾ, കായിക പ്രവർത്തനങ്ങൾ , ഗ്രാമീണ ടൂറിസം പ്രോത്സാഹനം, അതിർത്തി വിനോദ സഞ്ചാരം, പൈതൃക സംരക്ഷണ പ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

റോഡ് കണക്ടിവിറ്റി ഇല്ലാതെ മലയോര പ്രദേശങ്ങളിൽ ഹെലിപാഡുകൾ നിർമിക്കുക, കൃഷിയിൽ ആധുനിക / ശാസ്ത്ര സാങ്കേതിക വിദ്യയുടെ ഉപയോഗത്തിനായി കർഷകർക്ക് വികസനം പരിശീലനം, ജൈവകൃഷി എന്നിവയാണ് BADP യുടെ കീഴിൽ വരുന്ന മറ്റ് മേഖലകൾ.

അസം ബംഗ്ലാദേശുമായി ഇന്റർനാഷണൽ അതിർത്തി പങ്കിടുന്നു. നേപ്പാൾ, ഭൂട്ടാൻ – പശ്ചിമ ബംഗാൾ , പാക്കിസ്ഥാൻ – ഗുജറാത്തും , മ്യാൻമാർ – മണിപ്പുർ , നേപ്പാൾ-ഉത്തർപ്രദേശ് , ചൈന, നേപ്പാൾ-ഹിമാചൽ പ്രദേശ് എന്നിങ്ങനെയാണ് അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങൾ.

Top