home ministry directs states to act tough against cow vigilantes

ന്യൂഡല്‍ഹി: ഗോ സംരക്ഷണത്തിന്റെ പേരില്‍ അക്രമം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം .

ഗോ സംരക്ഷണത്തിന്റെ പേരില്‍ നിയമം കൈയ്യിലെടുക്കാന്‍ വ്യക്തികളെയും സംഘടനകളെയും അനുവദിക്കരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നു.

ഗോ സംരക്ഷണത്തിന്റെ പേരില്‍ സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന ആരോപണം പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നയിച്ചതിന് തൊട്ടുപിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ്.

ഗോ സംരക്ഷണം സംബന്ധിച്ച നിയമങ്ങള്‍ ഓരോ സംസ്ഥാനത്തും വ്യത്യസ്തമാണെന്ന് ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. ഗോവധം നിരോധിച്ചിട്ടുള്ള സംസ്ഥാനങ്ങളില്‍ പശുക്കളെ കൊല്ലുന്നത് നിയമലംഘനവും കുറ്റകരവുമാണ്.

എന്നാല്‍ ഗോവധം തടയാനും കുറ്റക്കാരെ ശിക്ഷിക്കാനും വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ അനുവാദമില്ലെന്നും ഉത്തരവില്‍ പറയുന്നു. സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കും ഡി.ജി.പിമാര്‍ക്കുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ്

image

Top