ചൈനീസ് മണി ആപ്പുകളെ “പൂട്ടാൻ” കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ചൈ​നീ​സ് മ​ണി ആ​പ്പു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളോ​ടാ​വ​ശ്യ​പ്പെ​ട്ടു. പ​ണം തി​രി​ച്ച​ട​ക്കാ​ത്ത​വ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ക്രൂ​ര​മാ​യ രീ​തി​യി​ൽ ബ്ലാ​ക്ക് മെ​യി​ൽ ചെ​യ്യു​ക​യും ചെ​യ്യു​ന്ന​താ​യ പ​രാ​തി​ക​ൾ വ്യാ​പ​ക​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് കേന്ദ്ര ആഭ്യന്തര മ​ന്ത്രാ​ല​യ​ത്തി​ന്റെ ഇ​ട​പെ​ട​ൽ. ദേശീയ സുരക്ഷ, സമ്പദ്‌വ്യവസ്ഥ, പൗരന്മാരുടെ സുരക്ഷ എന്നിവയിൽ വിഷയം ഗുരുതരമായ ആഘാതം സൃഷ്ടിച്ചതായി മന്ത്രാലയം പറഞ്ഞു.

ഈ ​ആ​പ്പു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭീ​ഷ​ണി​യെ​ത്തു​ട​ർ​ന്ന് നി​ര​വ​ധി ആ​ത്മ​ഹ​ത്യ​ക​ളും റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. സാ​ധാ​ര​ണ​ക്കാ​രാ​ണ് പ​ല​പ്പോ​ഴും ഇ​വ​രു​ടെ വ​ല​യി​ല​ക​പ്പെ​ടു​ന്ന​ത്. അ​മി​ത​മാ​യ പ​ലി​ശ നി​ര​ക്കി​ലാ​ണ് വാ​യ്പ​ക​ൾ.

നി​യ​മ​പ​ര​മാ​യ പ​ഴു​തു​ക​ൾ ചൂ​ഷ​ണം ചെ​യ്താ​ണ് ഇ​വ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. എ​ൻ​ഫോ​ഴ്സ്മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റ് അ​ടു​ത്ത​കാ​ല​ത്ത് ചൈ​നീ​സ് നി​യ​ന്ത്രി​ത മ​ണി ആ​പ്പു​ക​ളു​ടെ 9.82 കോ​ടി രൂ​പ മ​ര​വി​പ്പി​ച്ചി​രു​ന്നു. മ​റ​ഞ്ഞി​രി​ക്കു​ന്ന പ​ല ചാ​ർ​ജു​ക​ളും പി​ന്നീ​ട് ഇ​വ​ർ ഈ​ടാ​ക്കും. കോ​ൺ​ഡാ​ക്‌​ടു​ക​ൾ, ലൊ​ക്കേ​ഷ​ൻ, ഫോ​ട്ടോ​ക​ൾ, വീഡി​യോ​ക​ൾ എ​ന്നി​വ​യ​ട​ക്കം ക​ടം വാ​ങ്ങു​ന്ന​വ​രു​ടെ ര​ഹ​സ്യ​സ്വ​ഭാ​വ​മു​ള്ള സ്വ​കാ​ര്യ വി​വ​ര​ങ്ങ​ൾ ബ്ലാ​ക്ക്‌ മെ​യി​ലി​ങ്ങി​നും ഭീ​ഷ​ണി​ക്കും പി​ന്നീ​ട് ഉ​പ​യോ​ഗി​ക്കും.

Top