പോത്തുണ്ടിയില്‍ വീട്ടമ്മയെ അജ്ഞാതന്‍ വെട്ടിക്കൊലപ്പെടുത്തി

പാലക്കാട്: പാലക്കാട് നെന്മാറക്കടുത്ത് പോത്തുണ്ടിയില്‍ വീട്ടമ്മയെ അജ്ഞാതന്‍ വെട്ടിക്കൊലപ്പെടുത്തി. പോത്തുണ്ടി ബോയന്‍ കോളനിയില്‍ സജിതയെയാണ് വീട്ടില്‍ കയറി കൊലപ്പെടുത്തിയത്. വീട്ടില്‍ സജിത മാത്രമുളളപ്പോഴായിരുന്നു സംഭവം. ബഹളം കേട്ട് ഓടിക്കൂടിയ അയല്‍വാസികളാണ് പൊലീസിനെ വിവരമറിയിച്ചത്.

ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സജിതയെ ആശുപത്രിയിലെത്തിക്കും മുമ്പ് തന്നെ മരണം സംഭവിക്കുകയായിരുന്നു.ആക്രമണത്തിന് പിന്നില്‍ ആരെന്ന് കണ്ടെത്താനായിട്ടില്ലെന്നും അന്വേഷണം തുടങ്ങിയതായും നെന്മാറ പൊലീസ് അറിയിച്ചു.കൊലപാതകത്തിന് ശേഷം അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു.

Top