കുട്ടികളെ വീടിനുള്ളില്‍ പൂട്ടിയിട്ടു; രക്ഷിതാക്കള്‍ അറസ്റ്റില്‍

മലപ്പുറം: ഇതര സംസ്ഥാനക്കാരായ ദമ്പതിമാര്‍ വീട്ടിനകത്ത് കുട്ടികളെ പൂട്ടിയിട്ടു. രണ്ട് കുട്ടികളെയും നാട്ടുകാരും പൊലീസുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി. ആറും നാലും വയസ്സുള്ള കുട്ടികളെയാണ് ദമ്പതിമാര്‍ വീട്ടിനുള്ളില്‍ പൂട്ടിയിട്ടത്. പട്ടിണി കിടന്ന അവശനിലയിലായ കുട്ടികളെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്.

കുട്ടികളെ വീട്ടിനുള്ളില്‍ അടച്ചിട്ട് പോകുന്ന ദമ്പതിമാര്‍ അവര്‍ക്ക് ഭക്ഷണമോ വെള്ളമോ നല്‍കിയിരുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ കുട്ടികളുടെ ദേഹത്ത് അടിയേറ്റ പാടുകള്‍ കണ്ടെത്തി. സംഭവത്തില്‍ കുട്ടികളുടെ മാതാപിതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Top