ഭവന വായ്പ; പ്രത്യേക ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് എസ് ബി ഐ

ന്യൂഡല്‍ഹി: പുതിയതായി ഭവന വായ്പകള്‍ എടുക്കുന്നവര്‍ക്കായി രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. മൂന്നു തരത്തിലാണ് ആനുകൂല്യം ലഭിക്കുക. പ്രൊസസിങ് ഫീസ് ഒഴിവാക്കി. ഉയര്‍ന്ന സിബില്‍ സ്‌കോര്‍ ഉള്ളവര്‍ക്ക് പലിശ നിരക്കില്‍ 0.10ശതമാനം കിഴിവ്(30 ലക്ഷത്തിനു മുകളില്‍ ഒരു കോടി രൂപ വരെ വായ്പയെടുക്കുന്നവര്‍ക്ക്), എസ്ബിഐ യോനോ ആപ്പുവഴി വായ്പയ്ക്ക് അപേക്ഷിച്ചാല്‍ പലിശയില്‍ അധികമായി 0.5 ശതമാനം കുറവും നേടാം.

നിലവില്‍ ഭവനവായ്പയ്ക്ക് ശമ്പള വരുമാനക്കാരില്‍ നിന്ന് 6.95 ശതമാനം മുതല്‍ 7.45ശതമാനം വരെയാണ് പലിശ ഈടാക്കുന്നത്. സ്വയം തൊഴില്‍ ചെയ്യുന്നവരില്‍ നിന്ന് ഇത് 7.10 ശതമാനം മുതല്‍ 7.60 ശതമാനം വരെയുമാണ്. റിപ്പോ നിരക്കു(ഇബിആര്‍)പോലുള്ളവയുമായി ബന്ധിപ്പിച്ചിട്ടുള്ള പുതിയ വായ്പകളുടെ പലിശ നിരക്ക് 6.65 ശതമാനമാണ്.

Top