വാവാ സുരേഷിന് വീട് നിര്‍മ്മിച്ച് നല്‍കും: വി എന്‍ വാസവന്‍

കോട്ടയം: വാവാ സുരേഷിന് വീട് നിര്‍മ്മിച്ചു നല്‍കുമെന്ന് മന്ത്രി വി എന്‍ വാസവന്‍ . അഭയം ചാരിറ്റബിള്‍ ട്രസ്റ്റുമായി സഹകരിച്ചാകും വീട് നല്‍കുക. പാമ്പ് കടിയേറ്റ വാവാ സുരേഷ് കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് ഡിസ്ചാര്‍ജായതിന് പിന്നാലെയാണ് മന്ത്രി വാസവന്റെ പ്രതികരണം.

പാമ്പ് കടിയേറ്റതിനെ തുടര്‍ന്ന് ദിവസങ്ങളായി ചികിത്സയിലായിരുന്ന വാവാ സുരേഷ് ഇന്നാണ് ആശുപത്രി വിട്ടത്. തന്റെ രണ്ടാം ജന്മമാണിതെന്നും കൃത്യസമയത്ത് ചികിത്സ കിട്ടിയത് തുണയായെന്നും ഡിസ്ചാര്‍ജായാതിന് പിന്നാലെ വാവാ സുരേഷ് പറഞ്ഞു. പാമ്പ് പിടുത്തം തുടരാന്‍ തന്നെയാണ് വാവാ സുരേഷിന്റെ തീരുമാനം. മരണംവരെ പാമ്പ് പിടുത്തത്തില്‍ നിന്ന് പിന്മാറില്ലെന്നും വാവാ സുരേഷ് പറഞ്ഞു.

 

Top