അഭിമന്യുവിന്‍റെ കുടുംബത്തിനുള്ള വീട് പൂര്‍ത്തിയായി; മുഖ്യമന്ത്രി താക്കോല്‍ കെെമാറും

കൊച്ചി : എറണാകുളം മഹാരാജാസ് കോളേജില്‍ കൊലചെയ്യപ്പെട്ട അഭിമന്യുവിന്റെ കുടുംബത്തിനായി പണികഴിപ്പിച്ച വട്ടവടയിലുളള വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി.

വട്ടവട കൊട്ടാക്കമ്പൂര്‍ റോഡില്‍ സിപിഐ എം വില കൊടുത്തു വാങ്ങിയ ഭൂമിയിലാണ് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ 1256 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള വീട് നിര്‍മിച്ചിരിക്കുന്നത്.

ജനുവരി 14 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ താക്കോല്‍ദാനം നിര്‍വഹിക്കും. ചടങ്ങില്‍ സിപിഐ എം സ്വരൂപിച്ച കുടുംബ സഹായ നിധിയും മുഖ്യമന്ത്രി കൈമാറും.

Top