കര്‍ണാടകയില്‍ മദ്യത്തിന്റെ ഹോം ഡെലിവറി ആരംഭിക്കുമെന്ന്

ബംഗളൂരു: ബിജെപി ഭരിക്കുന്ന കര്‍ണാടകയില്‍ മദ്യത്തിന്റെ ഹോം ഡെലിവറി ഗൗരവമായി പരിഗണിക്കുമെന്ന് സൂചന. ആദ്യപടിയെന്ന വണ്ണം ഓണ്‍ലൈന്‍ മദ്യവിതരണത്തിന് അനുമതി നല്‍കുന്നതിനെ കുറിച്ചാണ് എക്സൈസ് വകുപ്പ് ആലോചിക്കുന്നത്. ബംഗളൂരു നഗരത്തില്‍ ആയിരിക്കും മൊബൈല്‍ ആപ്പ് വഴിയുള്ള ഈ വില്‍പ്പന പരീക്ഷിയ്ക്കുക. അതിന് ശേഷം മാത്രമേ സംസ്ഥാന വ്യാപമായി ഇത് നടപ്പിലാക്കുകയുള്ളു.

ഇത് സംബന്ധിച്ച് എക്സൈസ് കമ്മീഷണര്‍ എം ലോകേഷ് അഭിപ്രായം ആരാഞ്ഞു. അഭിപ്രായ ഐക്യം ഉണ്ടാവുകയാണെങ്കില്‍ ഓഗസ്റ്റില്‍ തന്നെ പദ്ധതി നടപ്പിലാക്കാനാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്.

പല സംസ്ഥാനങ്ങളും ഇപ്പോള്‍ തന്നെ മദ്യത്തിന്റെ ഓണ്‍ലൈന്‍ വില്‍പ്പന തുടങ്ങിയിട്ടുണ്ട്. കേരളത്തില്‍ ഓണ്‍ലൈനിലൂടെ മാത്രമാണ് മദ്യവില്‍പ്പന നടക്കുന്നത്. ഓണ്‍ലൈന്‍ വഴി മദ്യം വാങ്ങുന്നതിനുള്ള സമയവും മദ്യശാലയും മാത്രമാണ് കേരളത്തില്‍ ലഭ്യമാകുന്നത്.

Top