ഇരുചക്ര വാഹനങ്ങള്‍ക്കും ഹോം ഡെലിവറി; കാലത്തിനൊപ്പം ഹീറോ മോട്ടോ കോര്‍പ്

– കൊമേഴ്‌സ് വിഭാഗത്തില്‍ പ്രവര്‍ത്തനം തുടങ്ങിയ ആദ്യ വാഹന നിര്‍മാതാവാണു ഹീറോ മോട്ടോ കോര്‍പ് ഇരുചക്ര വാഹനങ്ങളുടെ ഹോം ഡെലിവറി സംവിധാനം ഒരുക്കുന്നു. വാഹനത്തുകയ്‌ക്കൊപ്പം വെറും 349 രൂപ അധികം നല്‍കിയാല്‍ പുത്തന്‍ ഇരുചക്രവാഹനം വീട്ടിലെത്തിച്ചു നല്‍കാമെന്നാണു ഹീറോയുടെ വാഗ്ദാനം. ഹീറോയുടെ ഇ- കൊമേഴ്‌സ് പോര്‍ട്ടല്‍ വഴിയാണു കമ്പനി ഈ പദ്ധതി നടപ്പാക്കുന്നത്.

ആദ്യഘട്ടത്തില്‍ മുംബൈ, ബെംഗളൂരു, നോയ്ഡ എന്നിവിടങ്ങളിലാണ് ഈ പദ്ധതി പ്രാബല്യത്തിലെത്തുക. ഏതാനും മാസത്തിനകം പദ്ധതി രാജ്യത്തെ 25 നഗരങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കാനാണു ഹീറോ മോട്ടോ കോര്‍പ് ലക്ഷ്യമിടുന്നത്.

അഡ്വാന്‍സ് മാത്രം നല്‍കിയോ വാഹന വില പൂര്‍ണമായും അടച്ചോ പുതിയ ബൈക്കും സ്‌കൂട്ടറും സ്വന്തമാക്കാനുള്ള അവസരം ഹീറോ മോട്ടോ കോര്‍പിന്റെ പോര്‍ട്ടലിലുണ്ട്. വാഹന റജിസ്‌ട്രേഷനുള്ള രേഖകള്‍ ഉപയോക്താവിന്റെ വീട്ടിലെത്തിയാണ് വാങ്ങുക. റജിസ്‌ട്രേഷന്‍ പൂര്‍ത്തിയായാലുടന്‍ പുത്തന്‍ ഇരുചക്രവാഹനം കമ്പനി ഉപയോക്താവ് നല്‍കിയ വിലാസത്തിലെത്തിച്ചും കൊടുക്കും.

Top