ന്യൂസിലന്‍ഡില്‍ വീട്ടില്‍ പൂച്ചകളെ വളര്‍ത്തുന്നത് നിരോധിക്കുന്നു

വെല്ലിംങ്ടണ്‍: വീട്ടില്‍ പൂച്ചകളെ വളര്‍ത്തുന്നത് നിരോധിക്കാനൊരുങ്ങുകയാണ് ന്യൂസിലന്‍ഡിലെ ഒമൗയി ഗ്രാമം. അപൂര്‍വ്വ വര്‍ഗങ്ങളില്‍പെട്ട ജീവികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഒമോയി പ്രാദേശിക കൗണ്‍സില്‍ പൂച്ചനിരോധനത്തിന് ഉത്തരവിറക്കിയിരിക്കുന്നത്. നീര്‍ നായ , എലി തുടങ്ങിയവയെ പൂച്ചകള്‍ വ്യാപകമായി കൊന്നൊടുക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് പൂച്ചകളെ നിരോധിക്കുന്നത്.

ന്യൂസിലന്‍ഡില്‍ ഏറ്റവും കൂടുതല്‍ പേര്‍ വീടുകളില്‍ പൂച്ചകളെ വളര്‍ത്തുന്ന ഗ്രാമമാണ് ഒമൗയി . ആ മേഖലകളിലെ വീടുകളില്‍ വളര്‍ത്തുന്ന പൂച്ചകളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കും. ഇതു മൂലം പൂച്ചകളുടെ ചലനങ്ങള്‍ അധികൃതര്‍ക്ക് മനസിലാക്കാന്‍ സാധിക്കുമെന്നും കൗണ്‍സിലിന്റെ നിര്‍ദ്ദേശങ്ങളാണ്. വളര്‍ത്തുപൂച്ചകളില്‍ ഒരെണ്ണം ചത്താല്‍ മറ്റൊന്നിനെ വളര്‍ത്താനും അനുവദിക്കില്ലെന്നും കൗണ്‍സില്‍ വ്യക്തമാക്കിയിട്ടുണ്ട്. നിയമം ലംഘിക്കുന്ന ഉടമകളില്‍ നിന്ന് പൂച്ചകളെ പിടിച്ചെടുക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും നിര്‍ദ്ദേശങ്ങളില്‍ വ്യക്തമാണ്.

ഏകദേശം 35 പേര്‍ക്ക് ഏഴോ എട്ടോ പൂച്ചകളുണ്ടെന്നാണ് കണക്കെന്ന് ന്യൂയോര്‍ക്ക് ടൈസ് റിപ്പോര്‍ട്ട് ചെയ്തു. ഒക്ടോബര്‍ 23 വരെയാണ് ഒമോയി കൗണ്‍സില്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ഓമന മൃഗങ്ങള്‍ ന്യുസിലാന്‍ഡില്‍ ജീവിക്കുന്നുണ്ട്. ഓമന മൃഗങ്ങളില്‍ പ്രിയപ്പെട്ടത് പൂച്ചയാണെന്നും, 44 ശതമാനം വീടുകളിലും ഒരു പൂച്ചയെങ്കിലും ഉണ്ടെന്നും ന്യൂസിലന്‍ഡ് കംബാനിയന്‍ ആനിമല്‍ കൗണ്‍സില്‍ വ്യക്തമാക്കി. പൂച്ചകളെ നിരോധിക്കുന്നതിനെതിരെ പൂച്ച സ്‌നേഹികളില്‍ നിന്നും വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

Top