ഭവന-വാഹന വായ്പ നിരക്കുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങി സ്വകാര്യ ബാങ്കുകള്‍

bank

കോഴിക്കോട്: സ്വകാര്യ ബാങ്കുകള്‍ മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട് അടിസ്ഥാനമാക്കിയുള്ള ഭവന-വാഹന വായ്പ നിരക്കുകള്‍ വര്‍ധിപ്പിക്കുന്നു. അഞ്ച് മുതല്‍ പത്തുവരെ ബേസിസ് പോയന്റാണ് വര്‍ധിപ്പിക്കുന്നത്.

എംസിഎല്‍ആര്‍ അടിസ്ഥാനമാക്കി 2016 ഏപ്രിലില്‍ മുതലാണ് വായ്പ നിരക്ക് നിശ്ചയിക്കുന്നത്. അതിനുശേഷം ആദ്യമായാണ് വായ്പ പലിശയില്‍ വര്‍ധിപ്പിക്കുന്നത്. ആക്‌സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇന്‍ഡസിന്റ് ബാങ്ക്, യെസ് ബാങ്ക് തുടങ്ങിയ ബാങ്കുകള്‍ വര്‍ധന നടപ്പാക്കി കഴിഞ്ഞു.

നിക്ഷേപത്തിന്റെ പലിശയില്‍ 50 ബേസിസ് പോയന്റ് വര്‍ധിച്ചതാണ് അടിസ്ഥാന നിരക്ക് വര്‍ധിപ്പിക്കേണ്ടിവന്നതെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. സര്‍ക്കാര്‍ കടപ്പത്രങ്ങളുടെ ആദായ നിരക്ക് ഈ മാസം തുടക്കത്തില്‍ 18 മാസത്തെ ഉയര്‍ന്ന നിരക്കായ 7.38 ശതമാനത്തിലെത്തിയതും നിരക്ക് വര്‍ധിപ്പിക്കുന്നതിനുള്ള മറ്റൊരുകാരണമായി പറയുന്നു.

Top