വിശുദ്ധ ഹജ് കർമങ്ങൾക്ക് ഇന്ന് തുടക്കം; നാളെ അറഫ സംഗമം

മക്ക : വിശുദ്ധ ഹജ് കർമങ്ങൾക്ക് ഇന്ന് ഔദ്യോഗിക തുടക്കം. മക്കയിലുള്ള മുഴുവൻ തീർഥാടകരും ഇന്ന് ഉച്ചയോടെ 7 കിലോമീറ്റർ അകലെയുള്ള മിനായിലെ തമ്പുകളിൽ എത്തും. തിരക്ക് ഒഴിവാക്കാൻ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകർ ഇന്നലെ രാത്രി തന്നെ എത്തിച്ചേർന്നു.

മിനായിലെ കൂടാരങ്ങളിൽ പുലരുവോളം പ്രാർഥനയിൽ മുഴുകുന്ന തീർഥാടകർ നാളത്തെ അറഫ സംഗമത്തിനുള്ള കാത്തിരിപ്പിലാണ്. നാളെ പുലർച്ചെ അറഫയിലേക്കു നീങ്ങി ഉച്ചയോടെ മൈതാനിയിൽ സംഗമിക്കും.

18 ലക്ഷം വിദേശ തീർഥാടകർ ഉൾപ്പെടെ 20 ലക്ഷത്തിലേറെപ്പേരാണ് ഇത്തവണ ഹജ് നിർവഹിക്കുന്നത്.

Top