ഹോളിവുഡിന്റെ സൂപ്പർ താരം ‘ജേമി ലി കുര്‍ട്ടിസ്’ പുതിയ ചിത്രവുമായി എത്തുന്നു

ഹോളിവുഡിന്റെ സൂപ്പർ താരമാണ് ജേമി ലി കുര്‍ട്ടിസ്.

തന്റെ സിനിമ കരിയറിലെ ഏറ്റവും ശ്രദ്ധേയ കഥാപാത്രം ലോറി സ്ട്രോഡായി മടങ്ങിയെത്തുകയാണ് ജേമി.

പുതിയ ചിത്രമായ ഹോളോവീന്റെ ഷൂട്ടിങ് താമസിയ്ക്കാതെ സൌത്ത് കരോലിനയിലെ ചാള്‍സ്റ്റണില്‍ ആരംഭിയ്ക്കും.

ഒക്ടോബര്‍ അവസാനമോ നവംബര്‍ ആദ്യവാരമോ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് വിവരം.

ജോണ്‍ കാര്‍പെന്ററുടെ സംവിധാനത്തിലൊരുങ്ങിയ 1978 ലെ ഹൊറര്‍ സസ്പെന്‍സ് ത്രില്ലര്‍ ചിത്രം ഹോളോവീന്റെ റീമേയ്ക്കില്‍ പഴയ കഥാപാത്രമായി തന്നെയാണ് ജേമിയെത്തുന്നത്.

പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് ഡേവിഡ് ജോര്‍ദാന്‍ ഗ്രീനാണ്.

ഡേവിഡു ഡാനി ആര്‍ മക്ബ്രൈഡും ചേര്‍ന്നാണ് ഇതിനായി തിരക്കഥ രചിച്ചിരിയ്ക്കുന്നത്.

അടുത്ത വര്‍ഷമാണ് ചിത്രം തീയേറ്ററുകളിലെത്തിയ്ക്കാന്‍ തീരുമാനിച്ചിരിയ്ക്കുന്നത്.

Top