ജയിംസ് ബോണ്ട് ചിത്രം ‘നൊ ടൈം ടു ഡൈ’; പുതിയ പോസ്റ്റര്‍ പുറത്ത്

യിംസ് ബോണ്ട് പരമ്പരയിലെ ഏറ്റവും പുതിയ സിനിമയാണ് ‘നൊ ടൈം ടു ഡൈ’. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ജെയിംസ് ബോണ്ടിന്റെ ഇരുപത്തിയഞ്ചാമത്തെ ചിത്രമായ ‘നൊ ടൈം ടു ഡൈ’ സംവിധാനം ചെയ്യുന്നത് കാരി ജോജി ഫുകുനാഗയാണ്.

ചിത്രത്തില്‍ നായകനായി എത്തുന്നത് ഡാനിയല്‍ ക്രേഗിന്‍ ആണ്. റാല്‍ഫ് ഫിയെന്‍സ്, റോറി കിന്നിയര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മൈക്കല്‍ ജി വില്‍സണും ബാര്‍ബറ ബ്രൊക്കോളിയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഏപ്രില്‍ രണ്ടിന് ചിത്രം പ്രദര്‍ശനത്തിന് എത്തും.

Top