ടോം ക്രൂസിന്റെ മിഷന്‍ ഇംപോസിബിള്‍ ഫാള്‍ഔട്ട് ; ടൈറ്റിലും, ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്ത്

film-poster

ഹോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ടോം ക്രൂസ് നായകനാകുന്ന മിഷന്‍ ഇംപോസിബിള്‍ ഫാള്‍ഔട്ടിന്റെ ടൈറ്റിലും, ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തെത്തി. ടോം ക്രൂസ് തന്നെയാണ് തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ ടൈറ്റിലും, പോസ്റ്ററും പുറത്തു വിട്ടിരിക്കുന്നത്.

Get ready. #MissionImpossible

A post shared by Tom Cruise (@tomcruise) on

ആരാധകര്‍ക്ക് ആകാംഷ നല്‍കുന്ന തരത്തിലാണ് ചിത്രത്തിന്റെ പോസ്റ്റര്‍ എത്തിയിരിക്കുന്നത്. സ്‌പൈ ത്രില്ലറായി എത്തുന്ന ചിത്രത്തില്‍ ടോം ഹെലികോപ്ടറില്‍ തൂങ്ങിക്കിടക്കുന്ന തരത്തിലുള്ള പോസ്റ്ററാണ് എത്തിയിരിക്കുന്നത്.

സിനിമയുടെ ചിത്രീകരണത്തിനിടയില്‍ ടോമിന് പരുക്കുകള്‍ പറ്റിയിരുന്നു. എന്നാല്‍ പരുക്കുകളെയും അവഗണിച്ചാണ് താരം സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ക്രിസ്റ്റഫര്‍ മക്വറി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൂപ്പര്‍മാന്‍ ഹെന്റി കാവില്‍, ആഞ്ചല ബാസ്സറ്റ്, വനേസ്സ കിര്‍ബി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തും.

Top