കൊറോണ; ഹോളിവുഡ് താരം ലീ ഫിയറോ അന്തരിച്ചു

ലോസാഞ്ചല്‍സ്: കൊറോണ ബാധിച്ച് ഹോളിവുഡ് താരം ലീ ഫിയറോ അന്തരിച്ചു. 91 വയസായിരുന്നു. സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്റെ ‘ജോസ്’ എന്ന ചിത്രത്തിലൂടെ പ്രശസ്തയായ
താരമായിരുന്നു ഇവര്‍. ‘ജോസ്’ ചിത്രീകരിച്ച മസാച്ചുസെറ്റ്‌സിലെ മാര്‍ത്താസ് വൈന്യാര്‍ഡില്‍ നിന്നും താമസം മാറിയ ലീ ഒഹിയോയില്‍ താമസിച്ചു വരികയായിരുന്നു.

25 വര്‍ഷത്തോളം സംവിധായികയായും മെന്ററായും പ്രവര്‍ത്തിച്ചു. ലീ സേവനമനുഷ്ഠിച്ച ഐലാന്‍ഡ് തീയറ്റര്‍ വര്‍ക്ക്‌ഷോപ്പ് ബോര്‍ഡ് പ്രസിഡന്റും ആര്‍ടിസ്റ്റിക് ഡയറക്ടറുമായ കെവിന്‍ റയാനാണ് മരണ വാര്‍ത്ത സ്ഥിരീകരിച്ചത്.

Top