ഹോളിവുഡ് ചിത്രം വെനം ഒക്ടോബര്‍ 5ന് ഇന്ത്യയില്‍ പ്രദര്‍ശനത്തിന് എത്തുന്നു

സൂപ്പര്‍ ഹീറോ മൂവിയായ വെനം ഒക്ടോബര്‍ 5ന് ഇന്ത്യയില്‍ പ്രദര്‍ശനത്തിന് എത്തുന്നു. മാര്‍വല്‍ കോമിക്‌സിന്റെ മറ്റൊരു സൂപ്പര്‍ഹീറോ കഥാപാത്രമാണ് വെനം. വെനം എന്ന അമാനുഷിക കഥാപാത്രമായി ടോം ഹാര്‍ഡിയാണ് എത്തുന്നത്.

റൂബെന്‍ ഫ്‌ലെഷെര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മിഷല്ലെ, റിസ് അഹമ്മദ്, സ്‌കോട്ട് ഹേസ്, റൈഡ് എന്നിവര്‍ മറ്റു താരങ്ങളാകുന്നു. സ്‌പൈഡര്‍മാന്‍ പരമ്പരകളിലെ ഒരു കഥാപാത്രമാണ് വെനം. സോണി പിക്‌ചേര്‍സ് ആണ് ചിത്രം നിര്‍മിക്കുന്നത്.

Top