ഹോളിവുഡ് ചിത്രം ‘വെനോം’ ; കിടിലൻ ടീസർ ട്രെയിലർ പുറത്തിറങ്ങി

Venom new teaser

ടോം ഹാർഡി കേന്ദ്ര കഥാപാത്രമാകുന്ന പുതിയ ചിത്രമാണ് വെനോം. ചിത്രത്തിന്റെ കിടിലൻ ട്രെയിലർ പുറത്തിറങ്ങി. റൂബൻ ഫ്ലീഷർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് സ്കോട്ട് റോസെൻബെർഗ്, കെല്ലി മാർസെൽ, ജെഫ് പിങ്ക്നർ എന്നിവർ ചേർന്നാണ്.

മിഷേൽ വില്ല്യംസ് , റിസ് അഹമ്മദ് , ജെന്നി സ്ലേറ്റ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ആമി പാസ്കൽ, മാറ്റ് ടോൾമച്ച് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഈ വർഷം ഒക്ടോബർ 5ന് അമേരിക്കയിൽ പ്രദർശനത്തിനെത്തും.

Top