ഹോളിവുഡ് ചിത്രം ‘ദ ഷേപ്പ് ഓഫ് വാട്ടറിന്റെ’ പുതിയ പോസ്റ്റർ പുറത്ത് എത്തി

ഗില്ലെര്‍മോ ടെല്‍ ടോറോ സംവിധാനം ചെയ്യുന്ന ഹോളിവുഡ് റൊമാന്റിക് ഡ്രാമ ചിത്രമാണ് ദ ഷേപ്പ് ഓഫ് വാട്ടർ.

ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്ത് എത്തി.

1963ലെ അമേരിക്കന്‍ ശീതയുദ്ധ കാലഘട്ടത്തിന്റെ പശ്ചാത്തലത്തിലാണ് ഈ സിനിമയൊരുങ്ങുന്നത്.

രഹസ്യ ലബോറട്ടറിയില്‍ വര്‍ക്കു ചെയ്യുന്ന ഒരു പെണ്‍കുട്ടിയുടെ ജീവിതമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ഒക്ടേവിയ സ്പെന്‍സര്‍, സാലി ഹോക്കിന്‍സ്, മൈക്കല്‍ സ്റ്റാബര്‍ഗ്, മൈക്കല്‍ ഷാനോണ്‍ , റിച്ചാര്‍ഡ് ജെന്‍കിന്‍സ്, ഡോ ജോന്‍സ് എന്നിവര്‍ ചിത്രങ്ങളിലഭിനയിക്കുന്നു. ഡിസംബര്‍ എട്ടിന് ചിത്രം തീയേറ്ററുകളിലെത്തും.

Top