ഹോളിവുഡ് ചിത്രം ‘ടെര്‍മിനേറ്റര്‍: ഡാര്‍ക് ഫേറ്റ്’ ; ട്രെയ്‌ലര്‍ കാണാം

ഹോളിവുഡ് സയന്‍സ് ഫിക്ഷന്‍ ചിത്രം ടെര്‍മിനേറ്റര്‍ ഫ്രാഞ്ചൈസിയിലെ ആറാമത്തെ ചിത്രം ടെര്‍മിനേറ്റര്‍: ഡാര്‍ക് ഫേറ്റ് റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. ചിത്രം നവംബര്‍ ഒന്നിന് റിലീസിനെത്തും.

ചിത്രം സംവിധാനം ചെയ്യുന്നത് ടിം മില്ലെര്‍ ആണ്. ഡെഡ്പൂള്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം ടിം സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ആദ്യ രണ്ട് ഭാഗങ്ങള്‍ സംവിധാനം ചെയ്ത ജെയിംസ് കാമറൂണ്‍ സഹനിര്‍മാതാവിന്റെ റോളില്‍ ഇത്തവണ എത്തുന്നുണ്ട്.

സാറാ കോണറായി അഭിനയിച്ച ലിന്‍ഡാ ഹാമില്‍ടണും ചിത്രത്തില്‍ എത്തുന്നു. അര്‍ണോള്‍ഡ് ഷ്വാര്‍സ്‌നെഗറും ചിത്രത്തില്‍ അതിഥിവേഷത്തില്‍ എത്തുന്നു. മക്കെന്‍സി ഡേവിസ്, ഗബ്രിയല്‍ ലുന, നതാലിയ എന്നിവരാണ് മറ്റുതാരങ്ങള്‍.

Top