അമേരിക്കന്‍ ആക്ഷന്‍ ചിത്രം ‘മുളന്‍’ ; പോസ്റ്റര്‍ പുറത്തുവിട്ടു

നിക്കി കാരോ സംവിധാനം ചെയ്യുന്ന അമേരിക്കന്‍ ആക്ഷന്‍ ചിത്രമാണ് മുളന്‍. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

റിക്ക് ജാഫ, അമണ്ട സില്‍വര്‍, ലോറന്‍ ഹൈനെക്, എലിസബത്ത് മാര്‍ട്ടിന്‍ എന്നിവരുടെതാണ് തിരക്കഥ. ചൈനീസ് നാടോടിക്കഥയായ ‘ദി ബല്ലാഡ് ഓഫ് മുലാന്‍’ അടിസ്ഥാനമാക്കിയുള്ള ചിത്രത്തിന്റെ നിര്‍മാണം വാള്‍ട്ട് ഡിസ്‌നി പിക്‌ചേഴ്‌സ് ആണ്.

ഡോണി യെന്‍, ജേസണ്‍ സ്‌കോട്ട് ലീ, യോസന്‍ ആന്‍, ഗോങ് ലി, ജെറ്റ് ലി, ലിയു യിഫി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൊറോണ വൈറസ് കാരണം ചിത്രത്തിന്റെ റിലീസ് തീയതി മാറ്റിയിരുന്നു. ചിത്രം ഓഗസ്റ്റ് 21ന് പ്രദര്‍ശനത്തിന് എത്തും.

Top