ഹോളിവുഡ് ചിത്രം ‘ഐടി ചാപ്റ്റര്‍ 2’ ; സെപ്റ്റംബര്‍ 6ന് തിയേറ്ററുകളിലേക്ക്

സ്റ്റീഫന്‍ കിങ്ങിന്റെ നോവലിനെ അടിസ്ഥാനമാക്കി പുറത്തിറങ്ങിയ ഹോറര്‍ ചിത്രമായ ഐടിയുടെ രണ്ടാംഭാഗമാണ് ‘ഐടി ചാപ്റ്റര്‍ 2’. സെപ്റ്റംബര്‍ 6 നാണ് ചിത്രം റിലീസ് ചെയ്യുക. സിനിമ ഇംഗ്ലീഷിന് പുറമെ ഇന്ത്യയില്‍ ഹിന്ദി, തെലുങ്കു, തമിഴ് എന്നീ ഭാഷകളില്‍ കൂടി റിലീസ് ചെയ്യും.

ഐടി ആദ്യഭാഗം സംവിധാനം ചെയ്ത ആന്‍ഡി മുസ്ഷീറ്റി ആണ് ‘ഐടി ചാപ്റ്റര്‍ 2’വും സംവിധാനം ചെയ്യുന്നത്. ജെയിംസ് മക്കാവോയ്, ജെസീക്ക ജസ്‌റിന്‍, ജയ് റയാന്‍, ബില്ല് ഹെഡര്‍, മുസ്തഫ, ജെയിംസ്, ആന്‍ഡി ബീന്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Top