റെക്കോര്‍ഡുകള്‍ ഭേദിക്കാനൊരുങ്ങി ഡെഡ്പൂള്‍ 2 ; പുതിയ ട്രെയിലര്‍ പുറത്ത് വിട്ടു

deadpool-2-trailer

ഹോളിവുഡ് ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വയലന്‍സും ആക്ഷന്‍ രംഗങ്ങള്‍കൊണ്ടും നിറഞ്ഞ ‘ഡെഡ്പൂള്‍ 2’, പുതിയ ട്രെയിലര്‍ പുറത്തിറങ്ങി. ഡേവിഡ് ലെറ്റ്ച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമായ കേബിളിനെ അവതരിപ്പിക്കുന്നത് ജോഷ് ബ്രോളിന്‍ ആണ്. റയാന്‍ റെയ്‌നോള്‍ഡ് ആണ് ഡെഡ്പൂളിനെ അവതരിപ്പിക്കുന്നത്.

എക്‌സ്‌മെന്‍ ഫിലിം സീരിസിലെ പന്ത്രണ്ടാമത്തെ ചിത്രം കൂടിയാണ് ഡൈഡ്പൂള്‍ 2. റയാന്‍, മൊറേന, ടി.ജെ മില്ലര്‍, ജാക്ക് കെസി, ബ്രയാന എന്നിവരാണ് പ്രധാനതാരങ്ങള്‍. ചിത്രം മെയ് 18ന് തിയറ്ററുകളിലെത്തും.

Top