ട്രിപ്പിള്‍ എക്‌സ് 4; ഹോളിവുഡ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും ദീപിക പദുക്കോണ്‍ എത്തും

Deepika Padukone

ബോളിവുഡിന്റെ താരറാണി ദീപിക പദുക്കോണിന്റെ ആദ്യ ഹോളിവുഡ് ചിത്രമായിരുന്നു ട്രിപ്പിള്‍ എക്‌സ്: ദി റിട്ടേണ്‍സ് ഓഫ് ക്‌സാണ്ടര്‍ കേജ്. മികച്ച പ്രതികരണം നേടിയ ചിത്രത്തിന്റെ പുതിയ ഭാഗം എത്താന്‍ ഒരുങ്ങുകയാണ്.

ട്രിപ്പിള്‍ എക്‌സ് 4 എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തില്‍ നായകനാകുന്നത് വിന്‍ ഡീസല്‍ തന്നെയായിരിക്കും. എന്നാല്‍ നായികയെ ഇത് വരെ വെളിപ്പെടുത്തിയിട്ടില്ല.

സിനിമയില്‍ ദീപികയെ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടെന്നാണ് സംവിധായകന്‍ ഡിജെ കറുസോ വ്യക്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായെന്നും ഉടന്‍ തന്നെ ജോലികള്‍ ആരംഭിക്കുമെന്നും സംവിധായകന്‍ പറഞ്ഞു.

Top