ഹോളിവുഡ് ചിത്രം ഡെഡ്പൂള്‍ ടുവിന്റെ പുതിയ സ്റ്റിൽ പുറത്തെത്തി

ഹോളിവുഡ് സൂപ്പര്‍ ഹിറ്റ് ചിത്രമാണ് ഡെഡ്പൂള്‍.

ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുകയാണ്. ഡെഡ്പൂള്‍ ടുവിന്റെ പുതിയ സ്റ്റിൽ പുറത്തെത്തി .

ആദ്യ ഭാഗം ഒരുക്കിയ ടിം മില്ലറിനു പകരം ഡേവിഡ് ലൈച്ചാണ് ഡെഡ്പൂള്‍ ടു സംവിധാനം ചെയ്യുന്നത്.

റെറ്റ് റീസും പോള്‍ വെര്‍ണിക്സും ചേർന്ന് കഥ ഒരുക്കുന്ന ചിത്രത്തിൽ റയാന്‍ റെയ്നോള്‍ഡ്സ് തന്നെയാണ് ഡെഡ്പൂളായി എത്തുന്നത്.

ബ്രിയാന ഹില്‍ഡെര്‍ ബ്രാണ്ട്, സ്റ്റീഫന്‍ കാപിസിസ്, കരണ്‍ സോനി എന്നിവരും ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

ലൗറന്‍ ഷൗലര്‍ ഡോണറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം അടുത്ത വര്‍ഷം ജനുവരിയിൽ തിയേറ്ററുകളില്‍ എത്തും.

Top