പൊലീസിന് നേരെ കളിതോക്ക് നീട്ടി; ഹോളിവുഡ് നടിയെ വെടിവെച്ച് കൊന്നു

ലോസ്ആഞ്ചല്‍സ്: ഹോളിവുഡ് നടി വനേസ്സാ മാര്‍ക്ക്വേസിനെ പരിശോധനക്കിടെ പൊലീസ് വെടിവെച്ച് കൊന്നു. ഹോളിവുഡിലെ ‘ഇ ആര്‍’ എന്ന ഹിറ്റ് സീരീസില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു വനേസ്സോ. സാധാരണ നടത്തി വരുന്ന വെല്‍ഫയര്‍ പരിശോധനയ്‌ക്കായിട്ടാണ് വനേസ്സായുടെ വീട്ടില്‍ പൊലീസ് എത്തിയത്.

എന്നാല്‍ പെട്ടെന്ന്‌ പൊലീസിന് നേരെ ഇവര്‍ തോക്ക് ചൂണ്ടുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്ന ഓഫീസറില്‍ ഒരാള്‍ വനേസ്സയ്‌ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.എന്നാല്‍ പിന്നീട് നടത്തിയ പരിശോധനയിലാണ് വനേസ്സാ ഉപയോഗിച്ചത് സെമി ഓട്ടോമാറ്റിക് തോക്കിന് സമാനമായ ബിബി ഗണ്‍ ആണെന്ന് കണ്ടെത്തിയത്.

നഴ്‌സ് വെന്റി ഗോള്‍ഡ്മാന്‍ എന്ന കഥാപാത്രമായാണ് 49 കാരിയായ വനേസ ‘ഇ ആര്‍’ സീരീസില്‍ അഭിനയിച്ചിരുന്നത്. അടുത്ത കാലത്ത് ലൈംഗികാതിക്രമത്തിനും വംശീയ അധിക്ഷേപത്തിനുമെതിരെ സംസാരിച്ചതിനെ തുടര്‍ന്ന് സീരീസില്‍ നിന്ന് മാറ്റി എന്ന ആരോണവുമായി വനേസ്സാ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ‘ഇആര്‍’ സീരീസില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന സഹ താരം ജോര്‍ജ് ക്ലൂണിയ്‌ക്കെതിരെയായിരുന്നു ആരോപണം. എന്നാല്‍ അഭിനേതാക്കളെ തീരുമാനിക്കുന്നത് താനല്ലെന്ന് ക്ലൂനി അന്ന് വനേസ്സക്ക് മറുപടി നല്‍കിയിരുന്നു.

Top