ഹോളിവുഡ് നടിമാരില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരമായി എമ്മ സ്റ്റോണ്‍

ഹോളിവുഡ് നടിമാരില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയ താരമാണ്‌ ഓസ്‌കാര്‍ ജേത്രി എമ്മ സ്റ്റോണ്‍.

എമ്മയുടെ പ്രതിഫലം സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത് ഫോബ്‌സാണ്.

ലാ ലാ ലാന്‍ഡി’ലൂടെ മികച്ച നടിക്കുള്ള ഓസ്‌കര്‍ നേടിയ എമ്മ 2016 ജൂണ്‍ മുതല്‍ 2017 ജൂണ്‍വരെയുള്ള കാലയളവില്‍ പ്രതിഫലമായി വാങ്ങിയത് 26 മില്യന്‍ ഡോളര്‍ (ഏകദേശം 166 കോടി രൂപ) ആണ്.

ജെന്നിഫര്‍ അനിസ്റ്റണ്‍, എമ്മ വാട്‌സണ്‍ എന്നീ നടിമാരെ പിന്തള്ളിയാണ് എമ്മയുടെ ഈ നേട്ടം.

മുമ്പ് രണ്ടുവര്‍ഷവും ഓസ്‌കര്‍ നേടിയെടുത്ത ജെന്നിഫര്‍ ലോറന്‍സായിരുന്നു മുമ്പില്‍ നിന്നിരുന്നത്.

Top